സമാനതകളില്ലാത്ത മാധ്യമപ്രവർത്തകൻ എസ് ജഗദീഷ് ബാബു, ഭാര്യ ബിന്ദു ജഗദീഷ് എന്നിവരുടെ പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്യുന്നു. ജനുവരി അഞ്ചിന് വൈകിട്ട് പാലക്കാട് ഇന്ദ്രപ്രസ്ഥയിൽ നടക്കുന്ന ചടങ്ങിൽ മുൻ എംപി എൻ.എൻ. കൃഷ്ണദാസ് അധ്യക്ഷനാകും. ജഗദീഷ് ബാബുവിന്റെ വിരൽതുമ്പിലെ ലോകം എന്ന പുസ്തകം നടനും സംവിധായകനുമായ ജോയ് മാത്യു പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോൾക്കും ബിന്ദു ജഗദീഷിന്റെ പാവക്കളി എന്ന ചെറുകഥ സമാഹാരം സംവിധായകൻ ലാൽ ജോസ് ഡോ. ചാക്കോ ജോസിനും കൈമാറി പ്രകാശനം ചെയ്യും. ജോയ് മാത്യു, ലാൽ ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനു മോൾ, അഡ്വ. ജോൺ ജോൺ, ഡോ. ചാക്കോ ജോസ്, സംവിധായകൻ രാഹുൽ ശർമ എന്നിവർ പ്രഭാഷണം നടത്തും. മാധ്യമപ്രവർത്തകരായ എം എം സുബൈർ, സി എൻ ഹരി, ബഷീർ മാടാല, സേതുബങ്കളം, ശ്രീകുമാർ മനയിൽ, ബൈജു മാനാച്ചേരി, എഴുത്തുകാരൻ ദിലീപ് കുറ്റിച്ചിറ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കു. മാധ്യമപ്രവർത്തകൻ പി ആർ സുനിൽ പരിചയപ്പെടുത്തും.നടൻ മദൻ ബാബു സ്വാഗതവും എസ് ജഗദീഷ് ബാബു നന്ദിയും പറയും. തുടർന്ന് ഇ കെ ജലീലിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യയും ഉണ്ടാകും. മാധ്യമ പ്രവർത്തനത്തിനിടയിൽ ഉണ്ടായ അനുഭവങ്ങൾ കണ്ടുമുട്ടിയ മനുഷ്യർ നാലു പതിറ്റാണ്ടു കാലത്തെ ചരിത്രവഴികൾ അതാണ് ജഗദീഷ് ബാബുവിന്റെ വിരൽത്തുമ്പിലെ ലോകം എന്ന പുസ്തകം. തൃശ്ശൂർ കറൻറ് ബുക്സ് ആണ് പുസ്തകത്തിൻറെ പ്രസാധകർ.