മടിക്കേ കക്കാട്ട് ശ്രീ അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വയലിൽ പുലിയെ കണ്ടതായി അഭ്യൂഹം. അട്ടക്കാട്ട് നാരായണന്റെ ഭാര്യ നന്ദിനി വയലിൽ കെട്ടിയ പശുവിനെ അഴിക്കാൻ ചെന്നപ്പോഴാണ് വയലിൽ പുലിയെ കണ്ടത്. ഇതോടെ ഇവർ പേടിച്ചോടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു . സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതാണെന്ന് സംശയിക്കുന്ന കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്