മാവുങ്കാൽ :പുതിയകണ്ടം കാലിച്ചാമരം റോഡിൽ അപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന കിണർ അപകട ഭീഷണിയാവുന്നു.
നിരവധി വാഹനങ്ങൾ ദിവസേന പോകുന്ന ഈ റോഡിൽ അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളിക്കോത്ത്, മാവുങ്കാൽപ്രദേശങ്ങളിലെ വിദ്യാർത്ഥികളും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വാഹനങ്ങളും പ്രധാനമായും ആശ്രയിക്കുന്ന ഈ റോഡിലെ ഈ അപകടാവസ്ഥ എത്രയും പെട്ടുന്നു അധികൃതർ ഇടപെട്ട് പരിഹാരം കാണണം എന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു.ഇത് സംബന്ധിച്ച നിവേദനം
പഞ്ചായത്ത് അധികൃതർക്ക് നൽകാൻ തീരുമാനിച്ചതായി പുതിയകണ്ടം പൗര സമിതി ക്ക് വേണ്ടി ഭാസ്കരൻ പുതിയകണ്ടം, രാജു കരിപ്പാടക്കൻ, രമേശൻ പുതി യകണ്ടം, ഭരതൻ കണ്ടത്തിൽ, വിനോദ് എന്നിവർ പറഞ്ഞു.