
കാഞ്ഞങ്ങാട്: അർഹതപ്പെട്ട അവകാശങ്ങൾ ലഭിക്കുന്നതിനായി പാവപ്പെട്ട അങ്കണവാടി – ആശാ വർക്കർമാർക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതമായി സമരം ചെയ്യേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്നും സമരം ഒത്തുതീർപ്പാക്കാത്തത് ഇടത് സർക്കാറിന്റെ ധാർഷ്ട്യം കൊണ്ടാണെന്നും ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ കുറ്റപ്പെടുത്തി.അവകാശങ്ങൾ ഒരിക്കലും സർക്കാറിന്റെ ഔദാര്യമല്ലെന്നും അത് നൽകേണ്ടത് ഉത്തരവാദിത്തമാണെന്നും ആശ – അങ്കണവാടി പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ ആദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.കുഞ്ഞികൃഷ്ണൻ , ബഷീർ ആറങ്ങാടി , അനിൽ വാഴുന്നോറൊടി,അഡ്വ.ബിജു കൃഷ്ണ, സി.ശ്യാമള, ഡോ.ടിറ്റോ ജോസഫ് , അശോക ഹെഗ്ഡെ, ചന്ദ്രൻ ഞാണിക്കടവ്, രാജൻ തെക്കേക്കര, പി.വി.ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. സുരേഷ് കൊട്രച്ചാൽ സ്വാഗതവും അച്ചുതൻ മുറിയനാവി നന്ദിയും പറഞ്ഞു.