The Times of North

Breaking News!

നീലേശ്വരം പൊലിസിന് പൊൻ തൂവൽ, പെട്രോള്‍ പമ്പിലെ കവർച്ച 48 മണിക്കൂറിൽ കുരുവി സജീവൻ അറസ്റ്റിൽ   ★  പേ വിഷബാധ, മഴക്കാല രോഗങ്ങൾ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു   ★  ടി.വി. മദനൻ കാസർഗോഡ് ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി.   ★  പെട്രോള്‍ പമ്പിലെ കവർച്ച കുരുവി സജു പിടിയിൽ    ★  സുജീഷിനെ ചേർത്തുപിടിച്ച് ആണൂർ ഒരുമ സ്വയം സഹായ സംഘം   ★  അവിഹിതം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി   ★  കുതിച്ചുയർന്ന് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ   ★  മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണത്തിന് ഊർജ്ജിത നടപടി; കാട്ടുപന്നികളുടെ സംഖ്യാ നിയന്ത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം   ★  നീലേശ്വരം റോട്ടറിയുടെ പ്രസിഡണ്ടായി സി രാജീവൻ ചുമതലയേററു   ★  തൈക്കടപ്പുറം കൊട്രച്ചാലിൽ എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യത: മന്ത്രി ജി ആർ അനിൽ

ഉത്സവ സീസണിൽ അരി വില കൂടുന്നത് തടയേണ്ടതുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓപ്പൺ മാർക്കറ്റ് സ്‌കീമിൽ നിന്നും സർക്കാരിനെ വിലക്കിയത് കേന്ദ്രം പുനഃ പരിശോധിക്കണം.സബ്‌സിഡി സാധനങ്ങളുടെ വില വർധനയിൽ പരിഹാരം ഉടനെന്ന് ജി ആർ അനിൽ വ്യക്തമാക്കി.നീല, വെള്ള കാർഡ് ഉടമകൾക്ക് അരി കൊടുക്കാനുള്ള സ്റ്റോക്ക് ഉണ്ട്. പക്ഷേ കേന്ദ്രം അനുവദിക്കുന്നില്ല, മാർക്കറ്റ് വില നൽകണം എന്നാണ് കേന്ദ്രം പറയുന്നത്. ഉത്സവ സീസണുകളിലെ മാസങ്ങളിൽ കൂടുതൽ അരി വിതരണം ചെയ്യേണ്ടി വരും.

സംസ്ഥാനത്തിനുള്ള ട്രേഡ് ഓവർ വിഹിതം വർധിപ്പിക്കാത്തതും വില വർധനയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്രം ഉടൻ വിലക്ക് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഫെബ്രുവരി ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയെ കാണും. സബ്സിഡി സാധനങ്ങളുടെ വില വർധന സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും ജി ആർ അനിൽ പറഞ്ഞു.

സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ‌ സർക്കാർ നീക്കം നടത്തുകയാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഢിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. അരിയും മുളകും എത്തിക്കാൻ ധാരണ ആയെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read Previous

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി

Read Next

ഉത്തര മേഖല വടം വലി മത്സരം ആവേശമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73