
ബേക്കല്‍ ഉപജില്ലാ പ്രൈമറി പ്രധാന അധ്യാപക ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ഉപജില്ലയിലെ വിരമിക്കുന്ന പ്രൈമറി പ്രധാന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. ബേക്കല്‍ റെഡ്മൂണ്‍ ബീച്ചില്‍ വെച്ച് നടന്ന ചടങ്ങ് കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ അരവിന്ദ അധ്യക്ഷത വഹിച്ചു. ഉപജില്ല ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ ടി വിഷ്ണു നമ്പൂതിരി സ്വാഗതം പറഞ്ഞു. ബേക്കല്‍ ബിആര്‍സിലെ ബിപിസി കെ.എം ദിലീപ് കുമാര്‍, ഡയറ്റ് ലെക്ചര്‍ നാരായണന്‍ ഇ.വി എന്നിവര്‍ സംബന്ധിച്ചു. അനിത എം.(ഗവ.എല്‍.പി.എസ് മുച്ചിലോട്ട്), ഷൈലജ കെ.(ജി.എല്‍.പി.എസ് മുക്കൂട്), സുധാകരന്‍ ടി.(ജി.എല്‍.പി.എസ് മഡിയന്‍), വസന്ത പി. (ജി.എല്‍.പി സ്‌കൂള്‍ കല്ലിങ്കാല്‍), അജിത സി.ടി. (ജി.എം.എല്‍.പി.എസ് അജാനൂര്‍), ലാലിയമ്മ സെബാസ്റ്റ്യന്‍ (ആര്‍എഎല്‍പി സ്‌കൂള്‍ മൗവ്വല്‍), ചന്ദ്രന്‍ കാരയില്‍ (ഗവ.യു.പി.എസ് അഗസറ ഹോള) സുജേത പി.(ജി.എല്‍.പി.എസ് ചാലിങ്കാല്‍), സതി പി വി. (ജി.ഡബ്ല്യൂ.എല്‍.പി സ്‌കൂള്‍ പള്ളിക്കര), മനോജ് പി.പി. (ജി.എല്‍.പി.എസ് പെരിയ) എന്നീ പ്രധാന അധ്യാപകര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.