
പയ്യന്നൂർ:പെരിന്തട്ട ചിറവക്ക് മുത്തപ്പൻ ക്ഷേത്രം ബസ് സ്റ്റോപ്പിന് സമീപത്തെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ദീർഘകാലം ഓലയമ്പാടിയിൽ വ്യാപാരിയുമായിരുന്ന കൂത്തൂർ നാരായണൻ എന്ന അപ്പക്കുട്ടി (84 ) അന്തരിച്ചു.ഭാര്യ: ചെന്തല പത്മിനി. മക്കൾ: അനിൽകുമാർ (മലബാർ സിമെൻ്റ്സ് , പാലക്കാട്) ലീന (അധ്യാപിക കൂക്കാനം ഗവ. :യു.പി. സ്കൂൾ), ശ്രീന (അദ്ധ്യാപിക കല്ലങ്കട്ട മസ്ദൂർ എ .യു .പി സ്കൂൾ , കാസർകോട്). മരുമക്കൾ: പുതിയടത്ത് സുനിത (നീലേശ്വരം പള്ളിക്കര ), ശശിമോഹനൻ എം .(റിട്ട: സെക്രട്ടറി കരിവെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക്), പി.സജീവ്കുമാർ, കൊറ്റി. സഹോദരങ്ങൾ: ജാനകി ( പെരിന്തട്ട ), പരേതരായ നാരായണി, കുഞ്ഞിക്കണ്ണൻ, രാഘവൻ, പാർവ്വതി.