പ്രശസ്ത തെയ്യം കലാകാരൻ പരപ്പയിലെ ചെറിയ കൊടക്കൽ വ്യാളൻ (90) അന്തരിച്ചു. ഭാര്യ:പരേതയായ കമ്മാടത്തി. മക്കൾ:മാണിക്കം ( കാസർകോട് ),
നാരായണി, കുഞ്ഞിരാമൻ, നാരായണൻ ( ഓട്ടോ ഡ്രൈവർ പരപ്പ ), ഗോപി, കുഞ്ഞുമ്പൂ, കാർത്യായനി, കണ്ണൻ ( മുൻ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ ) രോഹിണി. മരുമക്കൾ: മീനാക്ഷി, ശാരദ, രാമൻ, കണ്ണൻ( റേഷൻ കട പരപ്പ) കൃഷ്ണൻ ചേമ്പേന.
നിരവധി കാവുകളിലും ക്ഷേത്രങ്ങളിലും വിഷ്ണുമൂർത്തി കോലധാരിയായിരുന്നു. ഫോക്കുലർ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. കക്കാട്ട് കോവിലകത്ത് നിന്നും പട്ടും വളയും നൽകി ആദരിച്ചിട്ടുണ്ട്.