നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം 2025 മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായുള്ള നവീകരണ ബ്രഹ്മ കലശ മഹോത്സവം ഡിസംബർ 4, 5 തീയതികളിൽ ഭക്ത്യാദരപൂർവ്വം നടന്നു. ക്ഷേത്രം തന്ത്രീശ്വരൻ ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ചടങ്ങിന് മുഖ്യ കാർമികത്വം വഹിച്ചു. വിവിധ ക്ഷേത്രങ്ങളിൽ നിന്നും കഴകങ്ങളിൽനിന്നും ആചാരസ്ഥാനികരുൾ പ്പെടെ ആയിരങ്ങൾ ചടങ്ങിന് സാക്ഷികളായി. മടിക്കൈ ഉണ്ണികൃഷ്ണമാരും കക്കാട്ട് ഡോ. രാജേഷ് മാസ്റ്ററും ചേർന്നൊരുക്കിയ ഇരട്ടത്തായമ്പക ഭക്തമാനസങ്ങൾക്ക് കുളിർമഴയായി.