മുതിർന്ന സിപിഎം നേതാവായിരുന്ന നീലേശ്വരം പള്ളിക്കരയിലെ എൻ അമ്പുവിന്റെ നാലാം ചരമവാർഷികം സിപിഎം നീലേശ്വരം സെൻ്റർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു പള്ളിക്കരയിൽ നടന്ന അനുസ്മരണ പരിപാടിയുടെ ഭാഗമായി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി
പി.വി. ശൈലേഷ്ബാബു പതാക ഉയർത്തി പള്ളിക്കര പീപ്പിൾസ് വായനശാലയിൽ ചേർന്ന് അനുസ്മരണയോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിവി ശൈലേഷ് ബാബു അധ്യക്ഷത വഹിച്ചു. കരുവക്കാ ൽദാമോദരൻ കെഉണ്ണി നായർ കെ.വി. വേണുഗോപാലൻ, സി വി അനീഷ്, ടിവി രാജേഷ് എന്നിവർ സംസാരിച്ചു. പി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു