മുൻ ആരോഗ്യ സഹകരണ വകുപ്പ് മന്ത്രിയും ദീർഘകാലം നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന എൻ. കെ. ബാലകൃഷ്ണന്റെ ഇരുപത്തിയെട്ടാം ചാരമ വാർഷികം നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയും ജീവനക്കാരും എൻ. കെ. സ്മരകവേദിയും സംയുക്തമായി ആചരിച്ചു.എൻ. കെ. യുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തത്തി ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. വി. രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.മുൻ ബാങ്ക് പ്രസിഡന്റ് എം.രാധാകൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി.എൻ.കെ. സ്മരകവേദി സെക്രട്ടറി എം.വിജയൻ അധ്യക്ഷതവഹിച്ചു.ബാങ്ക് വൈസ്. പ്രസിഡന്റ് മഹമൂദ് കോട്ടായി, ഡയറക്ടർ മാരായ എ. സുരേഷ് ബാബു, കെ. സൂരജ്, കെ. സുകുമാരൻ, സി.സുനിൽ കുമാർ, പി.വിനു, കെ. വി.റീന, അസി. സെക്രട്ടറി കെ ആർ. രാകേഷ്, എം. അച്ചുതൻ, കെ.കെ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രെട്ടറി പി.രാധാകൃഷ്ണൻ നായർ സ്വാഗതവും സ്റ്റാഫ്കൗണ്സിൽ സെക്രട്ടറി സായികിരൻ നന്ദിയും പറഞ്ഞു.