സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന് പകരം പുതിയ പദ്ധതി. മറ്റ് സംസ്ഥാനങ്ങളെ മാതൃയാക്കാനാണ് തീരുമാനം. പദ്ധതി രൂപീകരണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. 2016 ലെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഇതിലൂടെ നടപ്പിലാക്കാനൊരുങ്ങുന്നത്.
അതേ സമയം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൂട്ടില്ല. പെന്‍ഷന്‍ സമയബന്ധിതമാക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് മന്ത്രി ബജറ്റ് അവതരണത്തില്‍ കുറ്റപ്പെടുത്തി. അടുത്ത സാമ്പത്തിക വര്‍ഷം പെന്‍ഷന്‍ സമയബന്ധിതമാക്കാന്‍ നടപടി സ്വീകരിക്കും.
ഡിഎ കുടിശിക നല്‍കുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി ബജറ്റ്. ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തില്‍ കൊടുക്കും. ആറു ഗഡുവാണ് നിലവിലുള്ള കുടിശിക.