
ഫ്രണ്ട്സ് അടുക്കത്ത് വയല്‍ സംഘടിപ്പിച്ച ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണ്ണമെന്‍റില്‍ റെഡ് വേള്‍ഡ് കൊപ്പല്‍ വിജയികളായി. ഫെെനലില്‍ സംഘശക്തി മധൂരിനെയാണ് ഇവർ പരാജയപ്പെടുത്തിയത്.
സമാപന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എ. വി ഗോപിനാഥന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ കണ്‍വീനര്‍ പ്രകാശ് അടുക്കത്ത് വയല്‍, ദിവാകരന്‍ ആറാട്ട്കടവ്, കെ. ടി. ജതിന്‍, ടി. സുജിത്ത്, സുനില്‍ മഞ്ഞളത്ത്, ജിതേഷ്, ഹരീശന്‍, രതീഷ് കാനത്തിന്‍തിട്ട, കെ.ടി. ജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.