രണ്ടാം തവണയും എം. പി. യായി തിരഞ്ഞെടുക്കപ്പെട്ട രാജ് മോഹൻ ഉണ്ണിത്താന് ബളാൽ മണ്ഡലം യു.ഡി. എഫ് കമ്മറ്റി മലോത്തും വെള്ളരിക്കുണ്ടിലും സ്വീകരണം നൽകി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ മാലോത്ത് എത്തിയ രാജ് മോഹൻ ഉണ്ണിത്താനെ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് നേതാക്കൾ സ്വീകരിച്ചു.തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വെള്ളരിക്കുണ്ടിലേക്ക് ആനയിച്ചു.
വെള്ളരിക്കുണ്ടിൽ നടന്ന സ്വീകരണയോഗത്തിൽ മുസ്ലീം ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം എ. സി. എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ്. അലക് സ് നെടിയകാലയിൽ ബാബു കോഹിനൂർ.ബിനു. കെ. ആർ.. ജോർജ്ജ് തോമസ്. സാജൻ ജോസഫ്. ജിമ്മി എടപ്പാടി. സണ്ണി കല്ലു വേലി കേരളകോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് പ്ലാക്കൽ. മാത്യു ജോസഫ്. ബെന്നി പ്ലാമൂട്ടിൽ. ടിജോ തോമസ്.മാർട്ടിൻ ജോർജ്ജ്. ജോബി കാര്യാവിൽ. ജോസ് വടക്കേ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.