
കരിന്തളം:പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം 14, 15 തീയതികളിൽ നടക്കും. മസ്ജിദിന്റെ ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. 14 ന് മസ്ജീദിൻ്റെ ഉദ്ഘാടനം മഗ്‌രിബ് നിസ്കാരത്തിനു സമസ്ത പ്രസിഡൻ്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും.രാത്രി 8 മണിക്ക് സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്യും.കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് സുബൈർ തോട്ടിക്കൽ ആൻഡ് പാർട്ടി നയിക്കുന്ന ഇസ്ലാമിക് കഥാപ്രസംഗം,തുടർന്ന് അന്നദാനം.15 ന് മെഗാ ദഫ് പ്രദർശനം,രാത്രി എട്ടുമണിക്ക് ആഷിക് ദാരിമി കൊല്ലം നടത്തുന്ന മത പ്രഭാഷണം .തുടർന്ന് നടക്കുന്ന സ്വലാത്ത് മജ്ലിസിനും കൂട്ടപ്രാർത്ഥനയ്ക്കുംസൈനുദ്ദീൻ ആബിദ് തങ്ങൾ കുന്നുംകൈ നേതൃത്വം നൽകും.തുടർന്ന് അന്നദാനം.ജുമാ മസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 3 മണി മുതൽ ഇത മതസ്ഥരായ മുഴുവൻ ആളുകൾക്കും പള്ളി സന്ദർശിക്കാനുള്ള അവസരം സംഘാടകർ ഒരുക്കിയിട്ടുണ്ട്.കോയിത്തട്ട അയ്യപ്പ ഭജനമഠം അധികൃതരെയും കിനാനൂർ കരിന്തളം പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങളെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.പരിപാടി മതസൗഹാർദ്ദത്തിന്റെ വേറിട്ട അനുഭവമായി മാറും.മസ്ജിദ് ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം കോളംകുളം ദാറുൽ ഫലാഹ് അവതരിപ്പിക്കുന്ന മെഗാ ദഫ് പ്രദർശനം നാളെ വൈകുന്നേരം അഞ്ചുമണിക്ക് കുന്നുംകൈ ടൗണിലും 5.30 ന് കാലിച്ചാമരം ടൗണിലും അരങ്ങേറും