The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

റീ ബിൽഡ് വയനാട് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ നൽകിയത് 30,00300 രൂപ

വയനാട് ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് വീടൊരിക്കാൻ ഡി വൈ എഫ് ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച റീ ബിൽഡ് വയനാട് പ്രവർത്തനത്തിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റി 3000300 രൂപ(മുപ്പതു ലക്ഷത്തി മുന്നൂറ് ) ജില്ലാ കമ്മിറ്റിക്ക് കൈമാറി.
ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ തുക ഏറ്റ് വാങ്ങി. പഴയ പത്രങ്ങളും, ആക്രി സാധനങ്ങളും പെറുക്കി തൂക്കി വിറ്റും,മുണ്ട് വില്പന, ബൾബ് വില്പന, അച്ചാർ വില്പന, മീൻ വില്പന, ബിരിയാണി ഫെസ്റ്റുകൾ, പായസം ഫെസ്റ്റ്,വിവിധ ചലഞ്ചുകൾ,കുട്ടികൾ കൈമാറിയ സമ്പാദ്യ കുടുക്ക, ആഘോഷങ്ങൾക്ക് വേണ്ടി നീക്കി വെച്ച തുക, പെൻഷൻ തുക, വളർത്തു മൃഗങ്ങളെ സംഭാവന ചെയ്തവർ,വേതനം തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികൾ ഏറ്റെടുത്തു കൊണ്ടാണ് തുക ശേഖരിച്ചത്.

നീലേശ്വരം ഇ എം എസ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ എം വി ദീപേഷ് അധ്യക്ഷനായി ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കെ എം വിനോദ്, കെ സനുമോഹൻ, അമൃത സുരേഷ്, പി അഖിലേഷ്,സിനീഷ് കുമാർ, എ അഭിജിത്ത്, വി മുകേഷ്, പി സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു

Read Previous

വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പോസ്റ്റിട്ട അഡ്മിന്മാർക്കെതിരെ കേസ്

Read Next

ഭിന്നശേഷി ക്യാമ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73