നീലേശ്വരം: തെരുവത്ത് സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം പരിപാടി വാർഡ് കൗൺസിലർ ഇ ഷജീർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വേനൽ അവധിക്കാലത്ത് കുട്ടികളുടെ വായന ശീലം പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച ഈ പദ്ധതി മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജയൻ മാസ്റ്റർ കോഡനറേറ്ററായി. മേഖല സമിതി കൺവീനർ കെ കെ നാരായണൻ മാസ്റ്റർ മുഖ്യാതിഥിയായി.ഗിരിധർ രാഘവൻ സംസാരിച്ചു. സെക്രട്ടറി എ വി നാരായണൻ മാസ്റ്റർ സ്വാഗതവും വായന വെളിച്ചം കൺവീനർ സൗമ്യ കണ്ണൻ നന്ദിയും പറഞ്ഞു