കാഞ്ഞങ്ങാട് : അതിയാമ്പൂർ ബാലബോധിനി വായനശാല & ഗ്രന്ഥാലയത്തിലെ വായന വെളിച്ചം പരിപാടിയുടെ രണ്ടാം ഘട്ടത്തിൽ കുട്ടികൾ വായനാനുഭവം പങ്കു വഹിച്ചു. ബാലവേദി പ്രസിഡണ്ട് എം ദേവപ്രിയ അധ്യക്ഷത വഹിച്ചു. മുൻ ലൈബ്രറി സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് പി. അപ്പുക്കുട്ടൻ കുട്ടികളുമായി മുഖാമുഖം നടത്തി. ബാലവേദി കുട്ടികൾ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കു വഹിച്ചു അതിയാമ്പൂർ ഏ.കെ ജി സ്ക്വയറിൽ വെച്ച് നടന്ന അവലോകനയോഗത്തിൽ ബാലവേദി കൺവിനർമാരായ വി ഗോപി, വി. ഉഷ നേതൃത്വം വഹിച്ചു. എ.കെ ആൽബർട്ട് എൻ ഗീത ‘ ബി ഗംഗാധരൻ. കെ. സുനിത എന്നിവർ സംസാരിച്ചു