
പാലക്കുന്ന് :സംസ്ഥാന ലൈബ്രറി കൗൺസിൽ വായനാവസന്തം ഗ്രന്ഥശാലാതല ഉദ്ഘാടനം പാലക്കുന്ന് വിവി. ഭാസ്കരേട്ടൻ്റെ വീട്ടിൽ എഴുത്തുകാരനും പ്രഭാഷകനുമായ പ്രകാശൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു. കൊടക്കാട് നാരായണൻ അധ്യക്ഷനായി. പി.വി.നാരായണൻ, വി.വി. ഭാസക്കരൻ, പി.ഗീത സംസാരിച്ചു. പ്രകാശൻ കരിവെള്ളൂർ എഴുതിയ പുസ്തകങ്ങളുടെ ശേഖരം പാഠശാല ലൈബ്രേറിയിലേക്ക് ഏറ്റു വാങ്ങി.ലൈബ്രേറിയൻ കെ പി പവിത്രൻ സ്വാഗതവും വി സുനിൽ നന്ദിയും പറഞ്ഞു.