
നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ ശ്രീ കല്ലളി പള്ളിയത്ത് തറവാട്ടിൽ നടന്നു വന്ന നവീകരണ കലശ മഹോത്സവം പുന:പ്രതിഷ്ഠാ ചടങ്ങോടെ സമാപിച്ചു.
സമാപന ദിവസം രാവിലെ ഗണപതി ഹോമം, അധിവാസം വിടർത്തൽ എന്നിവയ്ക്ക് ശേഷം രേവതി നക്ഷത്ര മുഹൂർത്തത്തിൽ തന്ത്രിവര്യന്റെ കാർമികത്വത്തിൽ പുന:പ്രതിഷ്ഠാ ചടങ്ങ് നടത്തി. ബ്രഹ്മ കലശാഭിഷേകം, മഹാപൂജ, നിത്യ നൈമിത്തിക നിശ്ചയം എന്നിവയ്ക്ക് ശേഷം പ്രസാദ വിതരണത്തോടെ മൂന്നു ദിവസങ്ങളിലായി നടന്ന ചടങ്ങുകൾ സമാപിച്ചു.