ഇരിട്ടി : അന്തർ സംസ്ഥാന പാതയിൽ കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് എക്സൈസ് സംഘംനടത്തിയ വാഹന പരിശോധനയിൽ അനധികൃതമായി കടത്തികൊണ്ടു വന്ന 150 തിരകൾ കണ്ടെടുത്തു. കർണ്ണാടകത്തിലെ വിരാജ് പേട്ടയിൽ നിന്നും കൂട്ടുപുഴ ചെക് പോസ്റ്റ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കെ.എൽ13 എ.വി- 9297 നമ്പർ ബസ്സിൽ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത ഷോൾഡർ ബാഗിനുളളിൽ സൂക്ഷിച്ച നാടൻ തോക്കുകളിൽ ഉപയോഗിക്കാവുന്ന തിരകൾ കണ്ടെത്തിയത് .എക്സൈസ് ഇൻസ്പെക്ടർ വി.ആർ രാജീവിൻ്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജോണി ജോസഫ്, പ്രിവൻ്റീവ് ഓഫീസർമാരായ ടി.ബഷീർ, ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു.പി, മുനീർ . എം.ബി, വനിതാസി.ഇ.ഒ ഷീജ കവളാൻ എന്നിവരും ഉണ്ടായിരുന്നു. തൊണ്ടിമുതലുകൾ ഇരിട്ടി പോലീസിന് കൈമാറി. പ്രതിയെ തിരിച്ചറിയുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.