
നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസുമായി സഹകരിച്ച് തൈക്കടപ്പുറം അഴിത്തല ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും ഫ്രൈഡേ കൾച്ചറൽ സെന്ററിന്റേയും ആഭിമുഖ്യത്തിൽ റംസാൻ റിലീഫും ഇഫ്താർ സംഗമവും നടക്കും. ഇന്നു വൈകിട്ട് അഞ്ചുമണിക്ക് തൈക്കടപ്പുറം ഫ്രൈഡേ മിനിസ്റ്റേഡിയത്തിൽ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എ ജി സി ബഷീർ ഉദ്ഘാടനം ചെയ്യും ഷഹീർ ഞാണിക്കടവ് മുഖ്യാതിഥിയാകും. നീലേശ്വരം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ വി രാജേഷ് ലഹരി വിരുദ്ധ ക്ലാസ്സെടുക്കും.