സംശുദ്ധ രാഷ്ട്രീയത്തിന്റെയും, എളിമയുടെയും പ്രതീകമായിരുന്നു രാമറെ എന്ന് കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് യുഡിഎഫ് ജില്ലാ സെക്രട്ടറി എ ഗോവിന്ദൻ നായർ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും, എംപിയും ആയിരുന്ന രാമറെയുടെ ഓർമ്മകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എസ് ഉഷ അധ്യക്ഷത വഹിച്ചു. ഡി സി സി നിർവ്വാഹക സമിതിയംഗം അർജുനൻ തായലങ്ങാടി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ , ഉമേഷ് അണങ്കൂർ, പി കെ വിജയൻ,സി ജി ടോണി,സി ശിവശങ്കരൻ, സന്തോഷ് ക്രാസ്റ്റ,അബൂബക്കർ തുരുത്തി,താജുദ്ദീൻ,ലിജതുടങ്ങിയവർ സംസാരിച്ചു.