നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ നീലേശ്വരം കിഴക്കൻ കൊഴുവലിലെ രാമചന്ദ്ര മാരാർ(68) അന്തരിച്ചു. പയ്യന്നൂർ അനാമയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരമാണ് അന്ത്യം.
ഭാര്യ: വസന്ത (റിട്ട.അധ്യാപിക മൂലപ്പള്ളി സ്കൂൾ ). മക്കൾ: അരുൺ റാം, പ്രസീത (ഗൾഫ്). മരുമക്കൾ : ഹർഷിത, മധു (ഗൾഫ് ). സഹോദരങ്ങൾ:നാരായണ മാരാർ, കമലാക്ഷി മാരസ്യാർ.
മൃതദേഹം നാളെ സംസ്കരിക്കും.