
ജൂൺ 23 ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് കൂട്ടയോട്ടം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്നും ആരിഭിച്ച കൂട്ടയോട്ടം കാഞ്ഞങ്ങാട് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സ്ഥാപിച്ചു.
അന്താരാഷ്ട്ര കായിക താരങ്ങൾ ആയ കെ എസ്സ് മാത്യു, അഞ്ജു ബാലകൃഷ്ണൻ, ജഗദീഷ് കുമ്പള, മനോജ് അച്ചാംതുരുത്തി, അൻവിദഅനിൽ, ആര്യശ്രീ, മാളവിക എന്നിവർ കൂട്ട ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു.സംസ്ഥാന, ജില്ല കായിക പ്രതിഭകൾ ഉൾപ്പെടെ ആയിരത്തിലധികം കായിക താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
കാഞ്ഞങ്ങാട് പുതിയ ബസ്റ്റാൻ്റിൽ നടന്ന സമാപന ചടങ്ങിൽ ഒളിമ്പിയൻ കെ എസ്സ് മാത്യു ഒളിമ്പിക് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇ.ചന്ദ്രശേഖരൻ എം എൽ എ ഒളിമ്പിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. അഞ്ജു ബാലകൃഷ്ണൻ, മുൻസിപ്പൽ വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള എന്നിവർ സംസാരിച്ചു.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ടി.വി ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം അച്ചുതൻ സ്വാഗതവും ഡോ. എം.കെ രാജശേഖരൻ നന്ദിയും പറഞ്ഞു.
ജില്ലാ ഒളിമ്പിക് അസോസിയേഷനാണ് ഈ കൂട്ടയോട്ടം സംഘടിപ്പിച്ചത്. 33 – മത് ഒളിമ്പിക്സ് കായിക മത്സരങ്ങൾ 2024 ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ ഫ്രാൻസിലെ പാരീസിൽ നടക്കുന്ന അവസരത്തിലാണ് ഈ കൂട്ടയോട്ടം