
നീലേശ്വരം : പ്രശസ്ത യക്ഷഗാന കലാകരൻ പട്ടേനയിലെ ഗോപാലകൃഷ്ണ മദ്ദളഗാർ (90) അന്തരിച്ചു. കർണാടക സ്വദേശിയാണ്. കർണ്ണാടക സർക്കാറിൻ്റെ രാജ്യപുരസ്ക്കാർ, കേരള സർക്കാരിൻ്റെ ഗുരുപൂജ തുടങ്ങി നിരവധി അംഗികാരങ്ങൾ ലഭിച്ചിട്ടുണ്ട്. യക്ഷഗാനവുമായി ബന്ധപ്പെട്ട് നിരവധി പുസ്തങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. യക്ഷഗാനത്തിൽ ചെണ്ട മൃദംഗവാദകനായിരുന്നു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ വിദേശത്തും ഒട്ടനവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീദേവി (നീലേശ്വരം പട്ടേന). മക്കൾ: ജയന്തി ( അങ്കണവാടി സൂപ്പർവൈസർ), അനിത, സുബ്രഹ്മണ്യൻ. മരുമക്കൾ:വിജയൻ പാലക്കുഴി, സുരേന്ദ്രൻ കൊടക്കാട്, ധന്യ തൃത്താല.
സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് പട്ടേന പാലക്കുഴിയിൽ.