The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് രക്തസാക്ഷിത്വ ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി ആചരിച്ചു. മണ്ഡലം പ്രസിഡണ്ട്
എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉത്ഘാടനം ചെയ്തു.പി.രാമചന്ദ്രൻ, എം.രാധാകൃഷ്ണൻ നായർ, പി. അരവിന്ദാക്ഷൻ, കൊട്ര സുധാകരൻ, കെ കുഞ്ഞികൃഷ്ണൻ, സി വിദ്യാധരൻ , കെ. ഭാസ്ക്കരൻ, രവി കൊക്കോട്ട്, പി പുഷ്ക്കരൻ, എം. വി ഭരതൻ. കെ.പി കരുണാകരൻ, കെ.വി സുരേഷ്, കെ.വി. പ്രസാദ്, കെ. രാജീവൻ, കെ.കെ. കുമാരൻ, ഉണ്ണി വേങ്ങര, കമലാക്ഷൻ നായർ തേർവയൽ, സുധി ഓർച്ച എന്നിവർ സംബന്ധിച്ചു.

കിനാനൂർ മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് മനോജ് തോമസിൻ്റെ നേതൃത്വത്തിൽ ചോയ്യം കോട് രാജീവ്ഭവനിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം വൈസ്പ്രസിഡൻ്റ് അജയൻ വേളൂർ , നേതാക്കളായ അശോകൻ ആറളം ശ്രീജിത്ത് ചോയ്യങ്കോട് ,രാമചന്ദ്രൻ പെരിങ്ങ ടോമി മണിയഞ്ചിറ ,സുകുമാരൻ കീഴ്മാല, ,ഐ എൻ ടി യു സി നേതാവ് കുഞ്ഞിരാമൻ കക്കോട് തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ ബൂത്ത് ആസ്ഥാനങ്ങളിൽ ബൂത്ത് പ്രസിഡൻ്റ് മാർ നേതൃത്വത്തിൽ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നല്കി.

Read Previous

മഴയിൽ വീട് തകർന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Read Next

ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73