നീലേശ്വരം:മാതൃഭൂമി സബ് എഡിറ്ററും, എൻ ആർ ഡി സി എക്സിക്യൂട്ടീവ് അംഗവുമായ രജിത് റാമിന്റെ സ്മരണക്ക് വേണ്ടി എൻ ആർ ഡി സി യും, രജിത്റാമിന്റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയതാണ് എൻഡോവ്മെന്റ് നീലേശ്വരം കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക്.11,111 രൂപയും ഫലകവും ചേർന്നതാണ് എൻഡോവ്മെന്റ്. കിടപ്പ് രോഗികൾക്ക് സാന്ത്വനമേകുന്നതിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് കരുണ പാലിയേറ്റീവ് സൊസൈറ്റിയെ അവാർഡിനർഹമാക്കിയത്. 2024 ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, എൻഡോവ്മെന്റ് സമ്മാനിക്കും.