The Times of North

Breaking News!

ഡയറ്റ് ലക്ച്ചറർ പ്രൊമോഷൻ പരീക്ഷയിൽ ഡോ. അനുപമ ബാലകൃഷ്ണന് ഒന്നാം റാങ്ക്   ★  കുപ്രസിദ്ധമോഷ്ടാവ് തീവെട്ടി ബാബു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തടവു ചാടി   ★  പുലയനടുക്കം സുബ്രമണ്യ കോവിലിൽ നവരാത്രി മഹോത്സവപരിപാടികൾ സെപ്തംബർ 30മുതൽ ഒക്ടോബർ 2വരെ    ★  കാസർഗോഡ് ജില്ലയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സൗജന്യ സ്കിൽ ട്രെയിനിംഗ് കോഴ്സ്!   ★  സുരേഷ് ഗോപിയുടെ പ്രസ്താവന പ്രതിഷേധാർഹം, എയിംസ് കാസർകോട്ട് തന്നെ സ്ഥാപിക്കണം : നാഷണൽ ലീഗ്   ★  ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു   ★  കെസിസിപിഎൽ തലയടുക്കത്ത് പെട്രോൾ പമ്പിന്റെ ഉദ്ഘാടനം നാളെ   ★  സഭിനേഷ് സ്മാരക അഖിലകേരള പുരുഷ വനിത കമ്പവലി 18 ന് ബങ്കളത്ത്   ★  കാലിക്കടവ് ദേശിയ പാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഗതാഗതം തടസപ്പെട്ടു   ★  കുന്നിയൂർ നാണാട്ട് നാരായണൻ നായർ അന്തരിച്ചു

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍; ‘ബിജെപി പ്രവർത്തകനായി തുടരും’

18 വർഷത്തെ ജനപ്രതിനിധിയായുള്ള തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ലോക്സഭയിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നും ബിജെപി പ്രവർത്തനകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച രാജീവ് ചന്ദ്രശേഖർ, കോൺഗ്രസിന്റെ ശശി തരൂരിനോട് പരാജയപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പിന്മാറ്റം. സമൂഹമാധ്യമത്തിലൂടെയാണ്
അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം മോദിയെ അനുമോദിച്ചുകൊണ്ടുള്ള ട്വീറ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്ഷണക്കത്തിനൊപ്പമാണ് അദ്ദേഹം അനുമോദനവും പങ്കുവച്ചത്.

Read Previous

സഹപാഠികളുടെ മക്കളെ അനുമോദിച്ചു

Read Next

മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73