വയനാട്ടിൽ ദുരന്തമനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങായി നീലേശ്വരം രാജാസ് ഹയർസെക്കൻ്ററി സ്കൂൾ. സകൂൾ പിടിഎ യുടെ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങൾ പിടിഎ പ്രസിഡണ്ട് വിനോദ്കുമാർ അരമന, പ്രിൻസിപ്പാൾ പി വിജീഷ് എന്നിവരിൽ നിന്ന് ഹൊസ്ദുർഗ് താഹ്സിൽദാർ എം മായയും, ദുരന്തനിവാരണത്തിൻ്റെ കോഡിനേറ്റർ തുളസിരാജ് പി വി യും ചേർന്ന് ഏറ്റുവാങ്ങി. ഹയർസെക്കൻ്ററി എസ്ആർജി കൺവീനർ ഷാജി പി, പിടിഎ ഭാരവാഹികളായ പ്രഭാകര പണിക്കർ, ദിനേശ്കുമാർ കെ, രാജേഷ് മാരാർ എന്നിവർ നേതൃത്വം നൽകി.