നീലേശ്വരം -വർഷങ്ങളായി സർവ്വേയും, അനുബന്ധ ഫയലുകളുമായി ഇഴഞ്ഞ് നീങ്ങുന്ന രാജാ റോഡ് വികസന പ്രവൃത്തി ആരംഭിക്കുന്നതിന് വേഗത കൂട്ടണമെന്ന് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നാഷണൽ ഹൈവേ വിഷയവുമായി ബന്ധപ്പെട്ട് 2012 മുതൽ തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായി ജില്ലാ കലക്ടറും, നാഷണൽ ഹൈവേ അതോറിറ്റിയും വിവിധ തലങ്ങളിൽ ചർച്ച ചെയ്തിരുന്നുവെങ്കിലും അതിലൊന്നും നീലേശ്വരത്തിന് വേണ്ടി ഒരു ആവശ്യവും ഉന്നയിക്കാതെ നീലേശ്വരത്തെ വഞ്ചിച്ചവരാണ് നഗരസഭാ ഭരണാധികാരികൾ എന്നും യോഗം അഭിപ്രായപ്പെട്ടു.
കെപിസിസി സെക്രട്ടറി എം. അസിനാർ ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മാമുനി വിജയൻ, മടിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ, ഇ ഷജീർ , കെ.വി. സുരേഷ് കുമാർ, സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു