The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം.

സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ റൂം സജീവമായി പ്രവർത്തനം തുടരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന

കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി ഇതിനകം ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു.

കൺട്രോൾ റൂം അധികൃതർ അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കുന്നത്.

 

*0471 2317214* ആണ് കൺട്രോൾ റൂം നമ്പർ.

 

മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പെട്ടെന്നുണ്ടായ പകർച്ചവ്യാധികൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

Read Previous

നീലേശ്വരം പള്ളിക്കരയിലെ കെ. സരോജിനി അന്തരിച്ചു

Read Next

പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ട വീട് തഹസിൽദാരുടെ നേതൃത്വത്തിൽ നന്നാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73