പരീക്ഷണാടിസ്ഥാനത്തിൽ നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച കച്ചെഗുഡ എക്സ്പ്രസ്സിന് റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ. നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി.സുനിൽരാജ്, 1987-88 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി കെ.വി പ്രിയേഷ് കുമാർ, സി.കെ അബ്ദുൾ സലാം, കെ.എസ്.എസ്.പി. യു നേതാവ് എ.വി പത്മനാഭൻ, ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ നീലേശ്വരം മുനിസിപ്പൽ പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ, ലയൺസ് ഡിസ്ട്രിക്റ്റ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി ടി.സി.സതീശൻ, വി.എം രാജേഷ്, അയേൺ ഫാബ്രിക്കേഷൻ അസോസിയേഷൻ മേഖലാ വൈസ് പ്രസിഡൻ്റ് പി.വി സത്യൻ തുടങ്ങിയവരുടെ നേതൃത്വതിലയിരുന്നൂ സ്വീകരണം. ബുധനാഴ്ച, ശനിയാഴ്ച ദിവസങ്ങളിൽ മംഗളൂരുവിലേക്കുള്ള 12789 നമ്പർ എക്സ്പ്രസ്സിന് രാവിലെ 7.10 നും കച്ചെഗുഡ സ്റ്റേഷനിലേക്കുള്ള 12790 നമ്പർ എക്സ്പ്രസ്സിന് രാത്രി 9.13 നുമാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.