The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

രാഹുലിന് ‘അഹങ്കാരത്തിന്റെ സ്വരം’, ലീഡറെ വിവാദത്തിലേക്ക് വലിച്ചിഴച്ചു: കെ.പി.സി.സി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വിമര്‍ശനം

പത്മജ വേണുഗോപാലിനെതിരായ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ പരാമർശത്തിൽ കെപിസിസി നേതൃയോഗത്തിൽ വിമർശനം. ശൂരനാട് രാജശേഖരനാണ് വിമർശനം ഉന്നയിച്ചത്. രാഹുലിന് അഹങ്കാരത്തിന്റെ സ്വരമെന്നും അനാവശ്യമായി കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും രാജശേഖരൻ തുറന്നടിച്ചു.

വിമര്‍ശനത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.

നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമായിരുന്നു കെപിസിസി നേതൃയോഗത്തിന്റെ അജണ്ട. കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറപ്പെടിവിച്ചതോടെയാണ് സിഎഎ വിരുദ്ധ സമരങ്ങൾ കൂടി അജണ്ടയിലേക്ക് വന്നത്. വിജ്ഞാപനത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു.

Read Previous

വര്‍ധിച്ച വൈദ്യുതി ഉപഭോഗം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം നാളെ

Read Next

പി.എം.സുരജ് നാഷണല്‍ പോര്‍ട്ടല്‍ പ്രധാനമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73