
നീലേശ്വരം: ഓട്ടൻ തുള്ളലിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ്, മോനിഷ ടാലന്റ് പുരസ്ക്കാരം എന്നിവ കരസ്ഥമാക്കിയ നാട്യ ശ്രീ വന്ദന ഗിരീഷിനെ പുതക്കൈ റസിഡൻസ് അസോസിയേഷൻ ഉപഹാരം നൽകി അനുമോദിച്ചു. പ്രസിഡന്റ് കെ. കുഞ്ഞിക്കണ്ണൻ ചടങ്ങിന്റെ ഉദ്ഘാടനവും, അസോസിയേഷനിലെ മുഴുവൻ മെമ്പർ മാർക്കും വിഷു കോടി വിതരണവും നടത്തി. പി.വി.സുകുമാരൻ ,ഡോ വി ഗംഗാധരൻ , പി.വി.മധുസൂദനൻ , പ്രവീണ, എ. കരുണാകരൻ, എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ റസിഡൻസ് സെക്രട്ടറി വിജയൻ എം.വി. സ്വാഗതം പറഞ്ഞു.