നീലേശ്വരം:ജനുവരി 25 മുതൽ ഫെബ്രുവരി 02 വരെ നടക്കുന്ന ചെറുപുറം പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവവത്തിൻ്റെയും കളിയാട്ട മഹോത്സവത്തിൻ്റെയും ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നടന്നു.ക്ഷേത്രം സ്ഥാനികൻ കുഞ്ഞികൃഷ്ണൻ വെളിച്ചപ്പാടാൻ, എ മധു എന്നിവരിൽ നിന്നും ആദ്യ തുക ആഘോഷ കമ്മിറ്റി ചെയർമാൻ മോഹനൻ കുന്നത്ത് ഏറ്റുവാങ്ങി. ചടങ്ങിൽ ക്ഷേത്രം സ്ഥാനികരായ സുകുമാരൻ അന്തിത്തിരിയൻ, രാജൻ വെളിച്ചപ്പാടൻ, കൂട്ടായിക്കാർ, ക്ഷേത്ര കമ്മിറ്റി, ആഘോഷ കമ്മിറ്റി അംഗങ്ങൾ, വാല്യക്കാർ, വനിത കമ്മിറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായി.