നീലേശ്വരം: ഫെബ്രുവരി 8 മുതൽ 11 വരെ പെരുംകളിയാട്ടം നടക്കുന്ന പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമിച്ച നടപ്പന്തലിന്റെ സമർപ്പണവും ആഘോഷകമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനവും നടന്നു.
നടപ്പന്തൽ സമർപ്പണം എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതിയും ആഘോഷകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ എം എൽ എ എം രാജാഗോപാലനും നിർവഹിച്ചു.
ക്ഷേത്രത്തിലെത്തിയ സച്ചിദാനന്ദ സ്വാമിയെ പൂർണകുംഭത്തോടെ സ്വീകരിച്ചു
തുടർന്ന് നടന്ന ചടങ്ങിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത അധ്യക്ഷത വഹിച്ചു. ക്ഷേത്രകമാനം രൂപകല്പന ചെയ്ത ശില്പി രാജേന്ദ്രൻ എരമത്തെ സച്ചിദാനന്ദ സ്വാമി ആദരിച്ചു
നീലേശ്വരം നഗരസഭ കൗൺസിലർ ഷീബ, ക്ഷേത്രം തന്ത്രി നാരായണ പട്ടേരി, ആഘോഷകമ്മിറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ നായർ , രാഘവൻ കോമരം, ബാലകൃഷ്ണൻ അന്തിത്തിരിയൻ, വർക്കിംഗ് ചെയർമാൻമാരായ കെ വി ദിനേശൻ , വി പ്രകാശൻ കെ പി ബാലകൃഷ്ണൻ , ജനറൽ കൺവീനർ വി കൃഷ്ണൻ , ട്രഷറർ എം വി വിജയൻ , ഓഫീസ് നിർവഹണ കമ്മിറ്റി ചെയർമാൻ എം കുഞ്ഞികണ്ണൻ നായർ വിവിധ ക്ഷേത്ര ഭാരവാഹികളായ പി.വി വിജേഷ്, പ്രകാശൻ അടുക്കത്തിൽ, എ.പി പുരുഷോത്തമൻ സുകുമാരൻ എന്നിവർ സംസാരിച്ചു