നീലേശ്വരം: ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുന്ന പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടത്തോടനുബന്ധിച്ച് മീഡിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മ ദൈവങ്ങൾ സംസ്കാരവും ചരിത്രവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുവാൻ മീഡിയ കമ്മിറ്റി യോഗം തീരുമാനിച്ചു.ജനുവരി ആദ്യവാരത്തിൽ നടക്കുന്ന സെമിനാറിൽ കേരളത്തിലെ പ്രമുഖ സാംസ്കാരിക ചരിത്ര നായകർ പങ്കെടുക്കും. പെരുംങ്കളിയാട്ടത്തിൻ്റെ മികച്ച റിപ്പോർട്ടിംഗിന് മാധ്യമങ്ങൾക്ക് അവാർഡ് നൽകാനും യോഗം തീരുമാനിച്ചു. ദൃശ്യമാധ്യമം, ദേശീയ മാധ്യമം, സായാഹ്ന പത്രങ്ങൾ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയ്ക്ക് പ്രത്യേക പുരസ്കാരം നൽകും. ഡിസംബർ 22ന് വരച്ചുവയ്ക്കൽ മുതൽ കളിയാട്ടത്തിന്റെ സമാപനം വരെയുള്ള റിപ്പോർട്ടുകൾ പരിഗണിച്ചാണ് അവാർഡുകൾ നിശ്ചയിക്കുക. ഇത് സംബന്ധിച്ച് ചേർന്ന് മീഡിയ കമ്മിറ്റി യോഗത്തിൽ ചെയർമാൻ സേതുബങ്കളം അധ്യക്ഷനായി. ആഘോഷ കമ്മിറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ, ജനറൽ കൺവീനർ വി കൃഷ്ണൻ, പ്രസ്സ് ഫോറം സെക്രട്ടറി സുരേഷ് മടിക്കൈ, ട്രഷറർ എംവി വിജയൻ, വർക്കിംഗ് ചെയർമാൻ കെ വി ദിനേശൻ, കൺവീനർ കെ വി ശബരി നാഥൻ മീഡിയ കമ്മിറ്റി കൺവീനർ ധനേഷ് എന്നിവർ സംസാരിച്ചു.