ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം അടിച്ചുമാറ്റി പകരം മുക്കുമണ്ടം വെച്ച് മുങ്ങിയ പൂജാരി അറസ്റ്റിൽ . തിരൂന്നാവായ മങ്കുഴിക്കാവ് ദേവി ക്ഷേത്രത്തിൽ നിന്നും അഞ്ചു പവനോളം വരുന്ന തിരുവാഭരണം കളവ് ചെയ്തു മുങ്ങിയ ക്ഷേത്ര . ക്ഷേത്രത്തിലെ മുൻ പൂജാരിയ പാലക്കാട് നെന്മാറ സ്വദേശി മനക്കൽ ധനേഷ്(32) നെയാണ് തിരൂർ ഇൻസ്പെക്ടർ എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ജോലിക്ക് വന്ന ഇയാൾ അഞ്ചു പവനോളം വരുന്ന ആഭരണം കൈക്കലാക്കി അതേ മാതൃകയിൽ മുക്കുപണ്ടം തയ്യാറാക്കി തിരികെ വയ്ക്കുകയായിരുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠാ ആഘോഷവുമായി ബന്ധപ്പെട്ട് തിരുവാഭരണം പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികൾ വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐമാരായ ഷിജോ സി തങ്കച്ചൻ, പ്രതീഷ് കുമാർ സി പി.ഒ മാരായ അരുൺ, സതീഷ് കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.