
2025 ഫെബ്രുവരി 7 മുതൽ 10 വരെ പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന് മുന്നോടിയായി ഫണ്ട് ശേഖരണം ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി.
സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ ലോഗോ പ്രകാശനം നിർവഹിച്ചു. ലോഗോ രൂപകൽപന ചെയ്ത ആർട്ടിസ്റ്റ് പ്രഭൻ നീലേശ്വരത്തെ ചടങ്ങിൽ ആദരിച്ചു. എം.വി.രാഘവൻ കോമരത്തിന്റെ സാന്നിധ്യത്തിൽ ബാലകൃഷ്ണൻ അന്തിത്തിരിയൻ ഭദ്രദീപം കൊളുത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർമാരായ കെ.രവീന്ദ്രൻ, പള്ളിക്കൈ രാധാകൃഷ്ണൻ, പി.വി. മോഹനൻ, കെ.വി. ദിനേശൻ, വി.കൃഷ്ണൻ, എം.വി.വിജയൻ എന്നിവർ പ്രസംഗിച്ചു. സാമ്പത്തിക കമ്മിറ്റി ചെയർമാൻ കെ നാരായണൻ നായർ സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു മേലത്ത് നന്ദിയും പറഞ്ഞു. ആചാര സ്ഥാനികർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.
മുച്ചിലോട്ട് ഭഗവതിയുടെ ഇരട്ടക്കോലങ്ങൾ കെട്ടിയാടുന്നു എന്ന അപൂർവതയുള്ള പുതുക്കൈ മുച്ചിലോട്ട് 19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പെരുകളിയാട്ടത്തിന് ഒരുങ്ങുന്നത്.