The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം, വ്യത്യസ്ത പരിപാടികളുമായി സ്മരണിക കമ്മിറ്റി

2025 ഫെബ്രുവരി 7 മുതൽ 10 വരെ നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന പെരും കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു സ്മരണിക കമ്മിറ്റി. പത്തൊൻപത് വർഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടതിന്റെ സ്മരണിക വ്യത്യസ്ത മാക്കാൻ ആറു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വരച്ചുവെക്കൽ ചടങ്ങോടെ സ്മരണിക പ്രകാശനവുമാണ് ഉദ്ദേശിക്കുന്നത്. ആദ്യപരിപാടി കാസർകോട് ജില്ലയിലെ വനിതകൾക്ക് മാത്രമായി കഥ കവിത ലേഖന രചന മത്സരങ്ങൾ സംഘടിപ്പിക്കും. കഥ കവിത മത്സരങ്ങൾക്ക് പ്രത്യേക വിഷയങ്ങൾ ഇല്ല. ലേഖനങ്ങൾക്ക് ഉത്തരമലബാറും പെരുങ്കളിയാട്ടവും,
ആധുനീക സമൂഹത്തിൽ ക്ഷേത്ര വിശ്വാസം എന്നീ രണ്ട് വിഷയങ്ങളാണ്.
മൂന്ന് പേജിൽ കവിയാത്ത സൃഷ്ടികൾ ജൂലായ് 25 നകം
പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം പുതുക്കൈ (പി ) നീലേശ്വരം വഴി എന്ന വിലാസത്തിലോ എന്ന ഇ മെയിൽ ഐ ഡി യിലോ അയക്കേണ്ടതാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങളും തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾ സ്മരണികയിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. കൂടാതെ ചരിത്ര സെമിനാർ, ചിത്രകാരാസംഗമം, നാട്ടുകൂട്ടം, തുടങ്ങി നിരവധി പരിപാടികളും സ്മരണിക കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.

Read Previous

കാസർകോട് സാരിയുടെ പ്രൗഢി വീണ്ടെടുക്കും വിപണിയ്ക്ക് പുതുജീവൻ നൽകാൻ പദ്ധതി

Read Next

കരിന്തളത്ത് ചന്ദനമുട്ടികളുമായി രണ്ടുപേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!