The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: ബാലച്ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

നീലേശ്വരം:2025 ഫെബ്രുവരി 8 മുതൽ 11 വരെ നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ബാലചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. പുതുക്കൈ ജി യു പി സ്കൂളിൽ ചിത്രകാരൻ ശ്യാമ ശശി ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ മാസ്റ്റർ അധ്യക്ഷനായി. സുവനീർ കമ്മറ്റി ചെയർമാൻ പി ദാമോദരപണിക്കർ, പല്ലവ നാരായണൻ മാസ്റ്റർ സുവനീർ കമ്മറ്റി കൺവീനർ ഡോ.എം. ഷൈമ എന്നിവർ സംസാരിച്ചു.ഡോ: രാജേഷ് കക്കാട്ട്, ഡോ.എം.വി. രസ്‌ന, എൻ വിബിനു, വി.വി.രജനി, സുമിത്ര സുനിൽ, ജിഷ സുനിൽ, അമ്പിളി ബിജു, ആനന്ദകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.എൽ പി, യു പി, ഹൈ സ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുമായി നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .

Read Previous

ഏലിപ്പനി :ജാഗ്രത പാലിക്കണം : ഡി എം ഒ 

Read Next

യുഡിഎഫ് രാമന്തളി പഞ്ചായത്ത് കമ്മിറ്റി റോഡ് ഉപരോധിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!