നീലേശ്വരം:ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുന്ന പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങൾ സജീവമായി. കളിയാട്ടത്തിനു മുന്നോടിയായുള്ള നിലം പണി നാളെ (ഞായർ) രാവിലെ 9.26 മുതൽ നടക്കും. പാലമുറിക്കൽ ചടങ്ങ് ഡിസംബർ 16ന് രാവിലെയും, കലവറക്ക് കുറ്റിയടിക്കൽ 22ന് ഞായറാഴ്ച രാവിലെ 8.20 നും വരച്ചുവെക്കൽ ചടങ്ങ് ഫെബ്രുവരി രണ്ടിന് പകൽ 9 30 മുതൽ നടക്കും .