The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കൊടിയ ചൂടിന് ആശ്വാസ കുളിരേകി സംഭാര വിതരണം

സേവന രംഗത്ത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി നാടിൻ്റെ അഭിമാനമായ ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് പുത്തൻ വഴികളിലൂടെ ശ്രദ്ധേയരാവുകയാണ്.

ദിനംപ്രതി കൂടി വരുന്ന കൊടിയ വേനൽ ചൂടിൽ വെന്തുരുകുന്ന നാട്ടുകാർക്കും വഴിയാത്രക്കാർക്കും ആശ്വാസ കുളിര് പകരാനാണ് ദാഹജലം ഒരുക്കിയത്.മാവുങ്കാലിൻ്റെ ഹൃദയഭാഗത്ത് ദേശീയപാത അടിപ്പാതയോരത്ത് സജ്ജമാക്കിയ തണ്ണീർ പന്തലിലൂടെയാണ് ക്ലബ്ബിന്റെ പ്രവർകർ സംഭാരവിതരണ പദ്ധതി നടപ്പിലാക്കിയത്.
ലയൺസ് റീജിയൺ ചെയർപേഴ്സൺ തങ്കരാജ് മാണിക്കോത്ത് ദാഹജല പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ജയരാജ് നമ്പ്യാർ അദ്ധ്യക്ഷനായി.ക്ലബ്ബിൻ്റെ വിവിധ ഭാരവാഹിത്വം വഹിക്കുന്ന അംഗങ്ങൾ സംബന്ധിച്ച് ചടങ്ങിൽ മുൻ പ്രസിഡണ്ട് ജനാർദ്ദനൻ മേലത്ത് സ്വാഗതവും ട്രഷറർ പ്രമോദ് മാവുങ്കാൽ നന്ദിയും പറഞ്ഞു.

Read Previous

ഭാര്യ പിണങ്ങി പോയി സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ചു, മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു

Read Next

പ്രസംഗത്തിൽ വിദ്വേഷമില്ല പ്രധാനമന്ത്രിക്ക് ക്ളീൻ ചീറ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!