നീലേശ്വരം:ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർക്കുള്ള ഇൻസെന്റീവ് ട്രഷറിയിൽ തടഞ്ഞുവെച്ച സംഭവത്തിൽ കെ സി ഇ എഫ് നീലേശ്വരം യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.രണ്ടാഴ്ച മുൻപാണ് പെൻഷൻ വിതരണം ചെയ്യുന് ജീവനക്കാർക്ക് 2023 സെപ്റ്റംബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള 6 മാസത്തെ ഇൻസെന്റീവ് കുടിശ്ശികയായ 1.34 കോടി അനുവദിച്ചത്. പക്ഷെ അനുവദിച്ച തുക ട്രഷറിയിൽ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണ്.എത്രയും പെട്ടെന്ന് തടഞ്ഞുവെച്ചിരിക്കുന്ന തുക ജീവനക്കാർക്ക് നൽകണമെന്ന് യോഗം ആവിശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് മധു കൊറോത്ത് അധ്യക്ഷത വഹിച്ചു. കെസിഇഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ എം ഉണ്ണികൃഷ്ണൻ നായർ, ജില്ലാ ജോയിന്റ് സെക്രട്ടറി സി ശശി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പ്രിയേഷ് ,കെ സുകുമാരൻ, കെ രാജീവൻ, താലൂക്ക് സെക്രട്ടറി പി യു വേണുഗോപാലൻ, പി വി സുരേന്ദ്രൻ, സി കെ രോഹിത്, കെ സുധീഷ്,പി ഉദയൻ, അനൂപ് ഓർച്ച, സരിത, സൗമ്യ എന്നിവർ സംസാരിച്ചു.
പുതിയ യൂണിറ്റ് ഭാരവാഹികളായി സുരേന്ദ്രൻ പി വി പ്രസിഡന്റ്, സി കെ രോഹിത് എന്നിവരെ തിരഞ്ഞെടുത്തു