നീലേശ്വരം: കേന്ദ്രം കേരളത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധസമാനമായ അവഗണനയ്ക്കെതിരെയും കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തോട് സ്വീകരിച്ച അവഗണനയിലും പ്രതിഷേധിച്ച് സി പി ഐ എം നീലേശ്വരം ഏരിയയിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺവെൻ്റ് ജംങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നീലേശ്വരം ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം സി പി ഐ എം ജില്ല സെക്രട്ടറിയേറ്റംഗം എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കരുവക്കിൽ ദാമോദരൻ അധ്യക്ഷനായി. പി പി മുഹമ്മദ് റാഫി, കെ രാഘവൻ, പി മനോഹരൻ, പി വി സതീശൻ, കെ രഘു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു.
കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബങ്കളത്ത് പ്രകടനം നടത്തി. കെ പ്രഭാകാരൻ ,പ്രൊഫ. വി കുട്ട്യൻ, പി നാരായണൻ ,എ വിധുബാല എന്നിവർ നേതൃത്വം നൽകി.