സി.ആര്‍.പി.സി 144 പ്രകാരം വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിനെ രാവിലെ നാല് മുതല്‍ ജൂണ്‍ അഞ്ചിന് രാവിലെ ആറ് വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കെ. ഇമ്പശേഖര്‍ നിരോധനാജ്ഞ പ്ര്യാപിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്ര സര്‍വ്വകലാശാലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്ത് അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാനോ ഒന്നിച്ച് നടക്കാനോ പാടില്ല. മെഡിക്കല്‍ എമര്‍ജന്‍സി, ലോ ആന്റ് എന്‍ഫോഴ്‌സ്‌മെന്റ്, ഫയര്‍ സര്‍വ്വീസ്, ഗവണ്‍മെന്റ് ഓപ്പറേഷന്‍സ് എന്നിവയ്ക്ക് തടസ്സമില്ല. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി നിഷ്‌കര്‍ഷിക്കുന്ന നിയമ നടപടികള്‍ സ്വീകരിക്കും.