
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജയിൽ സെല്ലിൽ ചികിത്സയിലായിരുന്ന തടവുപുള്ളികൾ ഏറ്റുമുട്ടി. തടയാൻ ചെന്ന പോലീസുകാരനെ തള്ളിയിട്ട് പരിക്കേൽപ്പിച്ചു.റിമാൻഡ് തടവുകാരായ പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രദീപും പ്രമോദുമാണ് ജില്ലാ ആശുപത്രിയിലെസെല്ലിൽ വെച്ച് പരസ്പരം ഏറ്റുമുട്ടിയത് ഇതുകണ്ട് തടയാൻ ചെന്നാൽ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ വീട്ടിയടുക്കത്തെ ടി.കെ പ്രശാന്തിനെയാണ് (33) പ്രതികൾ തള്ളിയിട്ടത്.പ്രശാന്തിന്റെ പരാതിയിൽ പ്രമോദിനും പ്രദീപിനും എതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു