The Times of North

നീലേശ്വരത്ത് സാർവ്വജനിക ഗണേശോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി

നീലേശ്വരം: സാർവ്വജനിക ശ്രീ ഗണേശോത്സവ സേവാ ട്രസ്റ്റും ആഘോഷക്കമ്മിറ്റിയും ചേർന്ന് നടത്തുന്ന ഇരുപതാമത് സാർവ്വജനിക ശ്രീ ഗണേശോത്സവം സെപ്റ്റംബർ 7 – ന് നീലേശ്വരത്ത് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. 7ന് രാവിലെ 6.30 – ന് നടത്തുന്ന ഗണേശ വിഗ്രഹപ്രതിഷ്ഠയോടുകൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുക. തുടർന്ന് 6.30 -ന് ശ്രീ ഗണേശ വിഗ്രഹ പ്രതിഷ്ഠ. 7 മണിക്ക് ഗണപതി സഹസ്രനാമാർച്ചന, 9.30 -ന് ഗണപതി ഹോമം, 10 മണിക്ക് ശ്രീ ഗണേശ മന്ദിര ഭജനസമിതിയുടെ ഭജന,12 മണിക്ക് മഹാപൂജയും പ്രസാദ വിതരണവും, 12.30 മുതൽ 2.30 വരെ അന്നദാനം, ഉച്ചയ്ക്ക് 2-ന് തായമ്പക, 3 മണിക്ക് മംഗളാരതി, വൈകീട്ട് 3.30 ന് ഗണേശ മന്ദിരത്തിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര രാജാ റോഡ് വഴി മാർക്കറ്റ് ജംങ്ഷനിൽ എത്തി തിരിച്ച് കടിഞ്ഞിക്കടവ് പുഴയിൽ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതാണ്.
പ്രസ്തുത പരിപാടിയ്ക്ക് മുഴുവൻ ഭക്തജനങ്ങളും സഹകരിക്കണമെന്ന് ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ സുരേഷ് കൊക്കോട്ട് ജന.കൺവീനർ കെ.വി സുനിൽ രാജ് എന്നിവർ അഭ്യർത്ഥിച്ചു. വഴിപാടുകൾ ചെയ്യാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ 9946546324 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

Read Previous

നെഹ്‌റു കോളേജ് എൻ. എസ്. എസിന് സംസ്ഥാന പുരസ്കാരം; വി. വിജയകുമാർ മികച്ച പ്രോഗ്രാം ഓഫീസർ

Read Next

പുതുക്കൈ മുച്ചിലോട്ട് പെരുംകളിയാട്ടം സ്മരണിക വൈവിധ്യമാക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73