കാസർകോട് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിനും കായികമേളക്കും അണിയറ ഒരുക്കങ്ങൾ ആരംഭിച്ചു.നവംബർ 20 മുതല്‍ 25 വരെ ജില്ലാ സ്കൂള്‍ കലോത്സവം വിനോദ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും ചായോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ആദിത്യമരുന്ന് കായികമേള ഒക്ടോബർ 21 മുതൽ 23 വരെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലുമാണ് നടക്കുക. രണ്ട് മേളകളുടെയും വിജയകരമായ നടത്തി പിന്നെ സംഘാടകസമിതി രൂപീകരിച്ചു. പുതിനൂരിൽ സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം എം. രാജഗോപാലൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മധുസൂദനൻ,കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ. അരവിന്ദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മുഹമ്മദ് അസ്‌ലം, വൈസ് പ്രസിഡന്‍റ് പി. ബുഷ്റ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ്.എൻ. സരിത, കെ. ശകുന്തള, എം. മനു, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. സുമേഷ്, കെ. അനില്‍കുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.വി. അനില്‍കുമാർ, പഞ്ചായത്ത് അംഗങ്ങളായ പി.പി. കുഞ്ഞികൃഷ്ണൻ, എം. വിജയലക്ഷ്മി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ, പ്രിൻസിപ്പല്‍ പി.വി. ലീന, മുഖ്യാധ്യാപിക കെ. സുബൈദ, പിടിഎ പ്രസിഡന്‍റ് വി.വി. സുരേശൻ, വിദ്യാകിരണം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം. സുനില്‍കുമാർ എന്നിവർ പ്രസംഗിച്ചു.
കായികമേള യുടെ. സംഘാടക സമിതി രൂപീകരണയോഗം ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശകുന്തള അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രവി മുഖ്യാതിഥിയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മധുസൂദനൻ, ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്റർ അശോകൻ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ. അരവിന്ദ, ജില്ലാ സ്കൂള്‍ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ടി.ആർ. പ്രീതിമോള്‍, പഞ്ചായത്ത് അംഗം പി. ധന്യ, പിടിഎ പ്രസിഡന്‍റ് കെ. ബിജു, ചിറ്റാരിക്കാല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രത്നാകരൻ, പി. സച്ചിൻ കുമാർ, എൻ. സന്തോഷ്, കെ. ഷാനി, പി. ദീപേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.